< Back
Kuwait

Kuwait
കുവൈത്തില്‍ പരീക്ഷണാര്‍ഥം അപകട മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
|20 Nov 2023 2:08 AM IST
കുവൈത്തില്‍ രാജ്യവ്യാപകമായി പരീക്ഷണാര്‍ഥം അപകട മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. രാവിലെ പത്തുമണി മുതലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈറൺ മുഴക്കുകയെന്ന് സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന് മൂന്നു തരത്തിലുള്ള സൈറണുകളാണ് മുഴങ്ങുക. ഓരോ സൈറനും ശേഷം അറബിയിലും ഇംഗ്ലീഷിലും ശബ്ദ സന്ദേശങ്ങളും പുറപ്പെടുവിക്കും.
ഇതുസംബന്ധമായ അന്വേഷണങ്ങൾക്ക് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് ഓഫീസുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി.