< Back
Kuwait

Kuwait
ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീർ
|15 April 2024 4:33 PM IST
പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ചുമതലപ്പെടുത്തുകയും ചെയ്തു
കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിശ്അൽ അഹ്‌മദ് ജാബിർ അസ്സബാഹ്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കുവൈത്ത് മന്ത്രിസഭ ഏപ്രിൽ ആദ്യത്തിൽ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിനാണ് രാജിക്കത്ത് കൈമാറിയിരുന്നുത്. ജനുവരി നാലിനാണ് ശൈഖ് ഡോ. മുഹമ്മദ് സബാഹ് സലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്. പുതിയ ഗവൺമെൻറ് അധികാരമേൽക്കുന്നത് വരെ മന്ത്രിസഭ തുടരുകയാണ്.