< Back
Kuwait

Kuwait
പൗരന്മാർക്കും പ്രവാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് കുവൈത്ത് അമീർ
|15 Jun 2024 11:54 AM IST
കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാനും രാജ്യത്തിന് സുരക്ഷിതത്വം നൽകാനും അമീർ പ്രാർഥിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാനും രാജ്യത്തിന് സുരക്ഷിതത്വം നൽകാനും അമീർ പ്രാർഥിച്ചു.
കൂടാതെ അറബ്, മുസ്ലീം രാജ്യങ്ങൾക്കും ജനങ്ങൾക്കും കുവൈത്ത് അമീർ പെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയും സ്വദേശികൾക്കും വിദേശികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.