< Back
Kuwait
കുവൈത്തില്‍ ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
Kuwait

കുവൈത്തില്‍ ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
|
28 March 2022 11:51 AM IST

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കുവൈത്ത് ഇ.എം.എസ്, ഏ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കലാ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ 'വികസനവും വികസനവിരുദ്ധ രാഷ്ട്രിയവും' എന്ന വിഷയത്തില്‍ എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ ശ്രീചിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. കല കുവൈത്ത് പ്രസിഡന്റ് പി.ബി സുരേഷ് അധ്യക്ഷനായി.

ഹരിരാജ് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വിനോദ് വി,സുബിന്‍ അറയ്ക്കല്‍, സത്താര്‍ കുന്നില്‍, നാഗനാഥന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കല കുവൈത്ത് പ്രവര്‍ത്തകരായ പി.എന്‍ പത്മനാഭന്‍, വിജയകുമാര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കല കുവൈത്ത് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതവും ട്രെഷറര്‍ അജ്‌നാസ് നന്ദിയും പറഞ്ഞു.

Related Tags :
Similar Posts