< Back
Kuwait
പരിസര ശുദ്ധീകരണ ക്യാംപെയ്ൻ: ബീച്ച് പരിസരം ശുദ്ധീകരിച്ച് കേരള ഇസ്ലാമിക് ഗ്രൂപ്പ്‌
Kuwait

പരിസര ശുദ്ധീകരണ ക്യാംപെയ്ൻ: ബീച്ച് പരിസരം ശുദ്ധീകരിച്ച് കേരള ഇസ്ലാമിക് ഗ്രൂപ്പ്‌

Web Desk
|
29 Nov 2022 10:10 PM IST

ശ്രീലങ്ക, ഫിലിപ്പീൻസ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമടക്കം മുന്നൂറോളം പേർ പങ്കാളികളായി

പരിസര ശുദ്ധീകരണ കാമ്പയിനിന്റെ ഭാഗമായി കേരള ഇസ്‌ലാമിക് ഗ്രൂപ് സുലൈബികാത്തിൽ ബീച്ച് പരിസരം ശുചീകരിച്ചു. കുവൈത്ത് ഡൈവ് ടീം, ജംഇയ്യതുൽ ഇസ്ലാഹ്, ഐ.പി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് തീര ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.

ശ്രീലങ്ക, ഫിലിപ്പീൻസ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുമടക്കം മുന്നൂറോളം പേർ പങ്കാളികളായി.പ്ലാസ്റ്റിക് വസ്തുക്കൾ, അലൂമിനിയം കാനുകൾ, കുപ്പികൾ, തടിക്കഷ്ണങ്ങൾ തുടങ്ങിയവയുൾപ്പെടെ10 ടൺ മാലിന്യങ്ങളാണ് ശുചീകരണത്തിന്‍റെ ഭാഗമായി ശേഖരിച്ചത്.ഫിറോസ് ഹമീദ്,വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ആശംസ നേർന്നു. അബ്‌ദുറസാഖ് നദ്‌വി, മുഹമ്മദ് നൈസാം എന്നിവർ നേതൃത്വം നൽകി.

Similar Posts