< Back
Kuwait

Kuwait
'യൂറോപ്യൻ യൂണിയന് ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകൾ നടത്താനാവില്ല': കുവൈത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അറബ് പാർലമെന്റ്
|26 Nov 2022 10:55 PM IST
'ലോകത്തിലെ 36 രാജ്യങ്ങളുമായി ഷെങ്കൻ വിസ കരാറുകൾ യൂറോപ്യൻ യൂണിയന് ഉണ്ട്'
കുവൈത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അറബ് പാർലമെന്റ് . യൂറോപ്യൻ യൂനിയന് കുവൈത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ നടത്താനാവില്ല. പുറം ഇടപെടലുകൾ ഇല്ലാതാക്കുന്നതിനും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിനുമായി കുവൈത്ത് സ്വീകരിക്കുന്ന നടപടികളെ അറബ് പാർലമെന്റ് പൂർണ്ണമായി പിന്തുണച്ചതായി അറബ് പാർലമെന്‍റ് വിദേശകാര്യ സമിതി അംഗവും കുവൈത്ത് എം.പിയുമായ മുഹമ്മദ് അൽ ഹുവൈല പറഞ്ഞു.-
ലോകത്തിലെ 36 രാജ്യങ്ങളുമായി ഷെങ്കൻ വിസ കരാറുകൾ യൂറോപ്യൻ യൂണിയന് ഉണ്ട്. ഇതിൽ 24 രാജ്യങ്ങളിലും വധശിക്ഷ നിലവിലുണ്ട്. യൂറോപ്യൻ യൂണിയന്റെ നിലപാട് അപലപനീയമാണെന്നും മനുഷ്യാവകാശ നടപടികളില്‍ ഉന്നതമായ ഇടപെടലുകളാണ് ആഗോളതലത്തില്‍ കുവൈത്ത് നടത്തുന്നതെന്നും ഹുവൈല വ്യക്തമാക്കി.