< Back
Kuwait

Kuwait
കുവൈത്തിൽ പ്രവാസി കുത്തേറ്റു മരിച്ചു
|29 Oct 2024 7:50 PM IST
കുവൈത്തിലെ അബൂഹലീഫയിൽ ഏഷ്യൻ വംശജനാണ് കുത്തേറ്റത്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബൂഹലീഫയിൽ കെട്ടിടത്തിനുള്ളിൽ ഏഷ്യൻ വംശജനെ കുത്തേറ്റ നിലയിൽ കണ്ടെത്തി. കുത്തേറ്റയാൾ മരണത്തിന് കീഴടങ്ങിയതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ആംബുലെൻസും സുരക്ഷാ ഉദ്യോഗസ്ഥരും അതിവേഗത്തിൽ എത്തുകയും കെട്ടിടത്തിലെ താമസക്കാരെയും പ്രദേശവാസികളെയും അധികാരികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.ഓടി രക്ഷരപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിനു പിറകിലെ ലക്ഷ്യവും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായി അധികാരികൾ അറിയിച്ചു.