< Back
Kuwait

Kuwait
കത്തിമുനയിൽ നിർത്തി പ്രവാസി ടാക്‌സി ഡ്രൈവറുടെ മൊബൈൽ കവർന്നു
|31 May 2024 5:42 PM IST
കുവൈത്തിൽ പാലസ് ഏരിയയിലേക്ക് പോകുന്നതിനിടെയാണ് മോഷണം
കുവൈത്ത് സിറ്റി: കുവൈത്തിൽ കത്തിമുനയിൽ നിർത്തി പ്രവാസി ടാക്‌സി ഡ്രൈവറുടെ മൊബൈൽ കവർന്നു. ഡ്രൈവർ പാലസ് ഏരിയയിലേക്ക് കാറുമായി പോകുമ്പോൾ പ്രതി കത്തി കാണിച്ച് ഫോൺ മോഷ്ടിച്ചതായാണ് റിപ്പോർട്ട്. 1983ൽ ജനിച്ച ടാക്സി ഡ്രൈവറെ കൊള്ളയടിച്ച അജ്ഞാതനെ പിടികൂടാൻ ജഹ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അക്രമം ഉൾപ്പെട്ട മോഷണത്തിന് നമ്പർ 4/2024 ആയി പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസെടുത്തു. കേസിന്റെ രജിസ്‌ട്രേഷൻ സ്ഥിരീകരിച്ച് പ്രോസിക്യൂട്ടർക്ക് അറിയിപ്പ് ലഭിച്ചു.