< Back
Kuwait
ആശ്വാസത്തിന്റെ തണലൊരുക്കി വയാനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസികൾ
Kuwait

ആശ്വാസത്തിന്റെ തണലൊരുക്കി വയാനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസികൾ

Web Desk
|
4 Aug 2024 5:45 PM IST

കുവൈത്ത് സിറ്റി: ആശ്വാസത്തിന്റെ തണലൊരുക്കി വയാനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസി മലയാളികൾ. ദുരിതത്തിൽ അകപ്പെട്ട ഒരു കുടുംബത്തിൻറെ പുനരധിവാസത്തിനായി ചേളന്നൂറിലെ സ്ഥലം വിട്ട് നൽകുമെന്ന് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫി അറിയിച്ചു.

കുവൈത്തിലെ അറിയപ്പെടുന്ന കലാകാരനായ റാഫി നിരവധി വിദേശ രാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ കുവൈത്തിൽ താമസിക്കുന്ന സമീർ പടന്നയും കുടുംബവും വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ച് മുന്നോട്ട് വന്നിരുന്നു. കാസർകോട് പടന്ന സ്വദേശിയായ സമീർ ഭാര്യ കെ.പി. സാജിതയോടും മക്കളായ റിഹാനോടും റബീനോടും ചർച്ചചെയ്താണ് ഈ തീരുമാനത്തിലെത്തിയത്.

Related Tags :
Similar Posts