< Back
Kuwait

Kuwait
കുവൈത്തിലെ തൊഴിൽ വിപണിയിൽ വ്യാപക പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ
|27 May 2023 10:29 PM IST
സാൽഹിയ, ഷുവൈഖ് ബീച്ച്, കുവൈത്ത് സിറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ വിപണി ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായി വ്യാപക സുരക്ഷാപരിശോധന തുടരുന്നു.കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരവധി പ്രവാസികളെ പിടികൂടി. സാൽഹിയ, ഷുവൈഖ് ബീച്ച്, കുവൈത്ത് സിറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.
രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച 38 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാട് കടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.