< Back
Kuwait
FIFA Football Ranking: Kuwait is ranked 134th globally with 1111.62 points.
Kuwait

ഫിഫ റാങ്കിംഗ്; രണ്ട് സ്ഥാനം മുന്നേറി കുവൈത്ത്

Web Desk
|
20 Sept 2024 3:10 PM IST

1111.62 പോയിന്റുമായി ആഗോളതലത്തിൽ 134ാം സ്ഥാനം

കുവൈത്ത് സിറ്റി: 2024 സെപ്റ്റംബറിലെ ദേശീയ ടീമുകളുടെ റാങ്കിംഗ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്‌ബോൾ (ഫിഫ) പ്രഖ്യാപിച്ചു. 1111.62 പോയിന്റുമായി രണ്ട് സ്ഥാനം മുന്നേറി കുവൈത്ത് ആഗോളതലത്തിൽ 134ാം സ്ഥാനത്തെത്തി.

അടുത്തിടെ നടന്ന ലോകകപ്പിന്റെ രണ്ട് ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽ കുവൈത്ത് ടീം സമനില നേടിയിരുന്നു. ഇറാഖിനും ജോർദാനുമെതിരെയാണ് ടീം സമനില പിടിച്ചത്. തുടർന്ന് 2027 ലെ ഏഷ്യൻ കപ്പിലും 2026 ലോകകപ്പിനുള്ള അവസാന യോഗ്യതാ മത്സരങ്ങളിലും ടീം ഇടംനേടി.

ആഗോളതലത്തിൽ 16ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യൻ ടീമുകളിൽ ഒന്നാമത്. ആഗോള തലത്തിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസ് രണ്ടാം സ്ഥാനത്തും സ്‌പെയിൻ മൂന്നാം സ്ഥാനത്തുമാണ്.

Similar Posts