< Back
Kuwait

Kuwait
കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം: താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്ക്
|12 Jun 2024 11:21 AM IST
മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ തീപിടിത്തം. മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റു.
പുലർച്ചെ നാലുമണിയോടെ തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.