< Back
Kuwait

Kuwait
2025 ന്റെ ആദ്യ പാദം; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു
|28 Oct 2025 3:37 PM IST
അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ പണമയയ്ക്കൽ 2.5 ബില്യൺ ദിനാറായി ഉയർന്നു. 2025 ആദ്യ പാതത്തിലെ കണക്കാണിത്. 2024 ലെ ഇതേ കാലയളവിൽ ഇത് 2.053 ബില്യൺ ദിനാറായിരുന്നു. ഏകദേശം 487 ദശലക്ഷം ദിനാറിന്റെ വർധനവ്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചയാണിത്. മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ, സ്വകാര്യ നിക്ഷേപങ്ങൾ, കുവൈത്ത് ദിനാറിന്റെ ഉയർന്ന മൂല്യം എന്നിവയാണ് വർധനവിന് കാരണമായത്.