< Back
Kuwait
Kuwait Lulu
Kuwait

കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്' പ്രമോഷന് തുടക്കമായി

Web Desk
|
16 Sept 2023 4:53 PM IST

കുവൈത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ 'ഫ്ലേവേഴ്സ് ഓഫ് ഫാർ ഈസ്റ്റ്' പ്രമോഷന് തുടക്കമായി. ദജീജ് ലുലുവില്‍ നടന്ന പ്രമോഷന്‍, ഇന്തോനേഷ്യൻ അംബാസഡർ ലീന മരിയാന,ഫിലിപ്പീൻസ് അംബാസഡർ ജോസ് കബ്രേര,തായ്‌ലൻഡ് അംബാസഡർ ഏകപോൾ പൂൾപിപ്പറ്റ് എന്നീവര്‍ ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.

സെപ്‌റ്റംബർ 13 മുതൽ 19 വരെ നീളുന്ന ഷോപ്പിങ് പ്രമോഷനിൽ അഞ്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ഉൽപ്പന്നങ്ങളുടെയും , ഭക്ഷണങ്ങളുടെയും വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ പ്രമോഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ആഘോഷത്തിന്‍റെ ഭാഗമായി ഫാർ ഈസ്റ്റ് രാജ്യങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന വിവിധ കലാ പരിപാടികള്‍ വര്‍ണ്ണാഭമായി. ഇന്തോനേഷ്യ,ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ രാജ്യങ്ങളിലെ പ്രാധാന ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ സെല്‍ഫി ബൂത്തുകളും ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുണ്ട്.

Similar Posts