< Back
Kuwait
Flexible working hours
Kuwait

ഒക്ടോബർ മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ലക്സ്ബിൾ പ്രവൃത്തി സമയം

Web Desk
|
26 Sept 2023 8:45 AM IST

കുവൈത്തില്‍ ഒക്ടോബർ ഒന്നാം തീയതി മുതൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഫ്ലക്സ്ബിൾ പ്രവൃത്തി സമയം ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തിന് നേരത്തെ സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നല്‍കിയിരുന്നു.

രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ ആരംഭിക്കുന്ന ഓഫീസുകള്‍,ഉച്ചക്ക് ഒന്നര മുതല്‍ വൈകീട്ട് മൂന്നര വരെയുള്ള സമയത്ത് അവസാനിക്കും.

ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡ് അനുവദിക്കും.

ആവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ജോലിയുടെ സ്വഭാവമനുസരിച്ച് വകുപ്പ് മേധാവികള്‍ക്ക് അനുയോജ്യമായ പ്രവൃത്തി സമയം നിർണ്ണയിക്കാമെന്ന് സിവിൽ സർവീസ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ രൂക്ഷമായ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കുന്നത്.

Similar Posts