< Back
Kuwait

Kuwait
ഫ്‌ളൈ വേൾഡ് ലക്ഷ്വറി ടൂറിസം സെന്റർ കുവൈത്തിൽ പ്രവർത്തനമാരംഭിക്കുന്നു
|2 Dec 2022 1:30 PM IST
ഫ്‌ളൈ വേൾഡ് ലക്ഷ്വറി ടൂറിസം സെന്റർ കുവൈത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ കീഴിൽ ടൂറിസം മേഖലയിലെ ആദ്യ സംരഭമാണിത്.
ഉപഭോക്താക്കൾക്കും സഞ്ചാരികൾക്കും ഏറ്റവും വേഗത്തിലും മികച്ച നിരക്കിലും യാത്ര സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്ലൈൻ ആയും ബുക്ക് ചെയ്യാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജെ.ഐ.സി ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ ജോബിൻ പി ജോൺ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സുരേഷ് തോമസ്, മുഹമ്മദ് ഇസ, അഭിലാഷ് മുരളീധരൻ, ജോയ്സ് ജോസഫ് എന്നിവർ പങ്കെടുത്തു.