< Back
Kuwait

Kuwait
ഫോക്കസ് 'വിന്റെർ പിക്ക്‌നിക്ക്' പോസ്റ്റർ പ്രകാശനം ചെയ്തു
|9 Feb 2023 9:36 AM IST
കുവൈത്തിലെ എൻജിനിയറിങ്-ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴസ് (ഫോക്കസ്, കുവൈത്ത്) അൽ മുല്ല എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ ഈ മാസം 16,17 തീയതികളിൽ കബദ് റിസോർട്ടിൽ സംഘടിപ്പിക്കന്ന 'വിന്റെർ പിക്ക്‌നിക്ക് 23' ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം കൺവീനർ കെ. രതീശനു നൽകി ബാബുജി ബത്തേരിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. ട്രഷറർ ജേക്കബ്ബ് ജോൺ, കാഡ് കൺവീനർ രതീഷ് കുമാർ, എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, യൂണിറ്റ് കൺവീനർ എബ്രഹാം ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.