< Back
Kuwait
Friends of Kannur Kuwait Expats Association (FOKE) Iftar gathering
Kuwait

ഫോക്ക് ഇഫ്താർ സംഗമം നടത്തി

Web Desk
|
19 March 2025 9:27 PM IST

ദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വഫ്‌റ, മിന അബ്ദുല്ല തുടങ്ങിയ ദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മാനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു. സൈദ് അബ്ദുറഹ്‌മാൻ തങ്ങൾ റമദാൻ സന്ദേശം നൽകി. പ്രസിഡൻറ് ലിജീഷ് പി അധ്യക്ഷത വഹിച്ചു.

സൂരജ്, രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്‌സൺ ഷംന വിനോജ്, ബാലവേദി സെക്രട്ടറി അവന്തിക മഹേഷ് തുടങ്ങിയവർ സംസാരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രമോദ് നന്ദിയും പറഞ്ഞു.

Similar Posts