< Back
Kuwait

Kuwait
കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ മെന്ററായി സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ഹെർഷൽ ഗിബ്‌സ്
|9 Sept 2023 5:03 PM IST
കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ മെന്ററായി സൗത്ത് ആഫ്രിക്കന്‍ മുന്‍ ഇന്റര്‍നാഷണല്‍ താരം ഹെർഷൽ ഗിബ്‌സിനെ നിയമിച്ചു. ഗൾഫ് ക്രിക്കറ്റ് ടി20 ഐ ചാമ്പ്യൻഷിപ്പിനും, ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിനുമാണ് ഗിബ്‌സിന്‍റെ സേവനം കുവൈത്ത് ക്രിക്കറ്റ് ടീമിന് ലഭിക്കുക.
നേരത്തെ കുവൈത്ത് ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു ഗിബ്‌സ്. സെപ്റ്റംബർ 13 ന് ദോഹയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.കുവൈത്ത് ദേശീയ ടീമിനായി മലയാളി താരങ്ങളായ ഷിറാസ് ഖാൻ,മുഹമ്മദ് ഷഫീഖ്, ക്ലിന്ടോ വേലൂക്കാരന്‍ എന്നീവരും കളിക്കുന്നുണ്ട്.
യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന്റെ അഭിമാനമാകാനുള്ള ശ്രമത്തിലാണ് ടീം. കുവൈത്ത് മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ക്രിക്കറ്റ് ആരാധകരും.ശ്രീലങ്കയുടെ മുൻതാരം മുത്തുമലിംഗ പുഷ്പകുമാരയാണ് കുവൈത്ത് ടീമിന്റെ പരിശീലകന്‍ .