< Back
Kuwait
ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ;   സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
Kuwait

'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ'; സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Web Desk
|
2 Oct 2022 2:34 PM IST

'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി അബ്ബാസിയ ഏരിയ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ ആർട്‌സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജി.കെ എടത്തനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി.

സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. കുവൈത്തിലെ പ്രമുഖ എഴുത്തുകാരൻ ധർമ്മരാജ് മടപള്ളി ആശംസകൾ അറിയിച്ചു. കെ.എം നൗഫൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈസൽ വടക്കേക്കാട് സ്വാഗതവും ഷാ അലി നന്ദിയും പറഞ്ഞു. ഫായിസ് അബ്ദുള്ള ഖുർആൻ പാരായണം നടത്തി.

Similar Posts