< Back
Kuwait
Friends of Kannur Kuwait Sports Day
Kuwait

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ സ്‌പോർട്‌സ് ഡേ സംഘടിപ്പിച്ചു

Web Desk
|
22 March 2023 4:13 PM IST

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷൻ നാലാമത് സ്‌പോർട്‌സ് ഡേ സംഘടിപ്പിച്ചു. കൈഫാൻ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സ്‌പോർട്‌സ് മീറ്റിൽ 550ലധികം കായിക താരങ്ങൾ പങ്കെടുത്തു.

359 പോയിന്റ് നേടി ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി. 261 പോയിന്റോടെ അബ്ബാസിയ സോൺ റണ്ണർ അപ്പ് ട്രോഫിയും 135 പോയിന്റോടെ സെൻട്രൽ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കുവൈത്ത് വോളിബോൾ ക്ലബ്ബ് ഹെഡ് കോച്ച് ഖാലിദ് അലി അൽ മുത്തൈരി സല്യൂട്ട് സ്വീകരിച്ചു. സേവ്യർ ആന്റണി, ഉണ്ണികൃഷ്ണൻ, സുനിൽ കുമാർ, അനിൽ കേളോത്ത് എന്നിവർ ആശംസകൾ നേർന്നു.

Similar Posts