< Back
Kuwait

Kuwait
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് ആസ്ട്രേലിയൻ ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന; കുവൈത്തിൽ അറവുശാല അടച്ചുപൂട്ടി
|28 Oct 2025 3:26 PM IST
അധികൃതർ മുഴുവൻ മാംസവും കണ്ടെത്തി നശിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു അറവുശാലയിൽ ശീതീകരിച്ച ഇന്ത്യൻ പോത്തിറച്ചി ആസ്ട്രേലിയൻ ആട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ ബില്ലുകളും ഇൻവോയ്സുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫാണ് പ്രീമിയം ആസ്‌ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിൽപന. അധികൃതർ മുഴുവൻ മാംസവും കണ്ടെത്തി നശിപ്പിക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും ജീവനക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.