< Back
Kuwait

Kuwait
ജി ഫോർ ക്രിക്കറ്റ് ക്ലബ് ടൂർണമെന്റ് സംഘടിപ്പിച്ചു
|29 May 2023 8:00 AM IST
ജി ഫോർ ക്രിക്കറ്റ് ക്ലബ് കുവൈത്ത് ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ ട്രൈ ഈസ്റ്റ് ഗ്രൗണ്ടിലാണ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്.
വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ എം.എഫ്.സി കുവൈത്തിനെ പരാജയപ്പെടുത്തി റോയൽ ചാലഞ്ചെഴ്‌സ് ജേതാക്കളായി.
കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. സുനുബാലൻ, മിഥുൻ, ബിനീഷ് എന്നിവർ ആശംസകൾ നേർന്നു.
