< Back
Kuwait

Kuwait
ഫർവാനിയയിലെ റെസ്റ്റോറന്റിൽ ഗ്യാസ് ചോർച്ച, സ്‌ഫോടനം: രണ്ടുപേർക്ക് പരിക്ക്
|6 Nov 2025 10:04 PM IST
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം
കുവൈത്തിൽ ഫർവാനിയയിലെ റെസ്റ്റോറന്റിൽ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുവൈത്ത് ഫയർഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
ഫർവാനിയയിലെ അഗ്‌നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. വാതക ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റ രണ്ടുപേരെയും ചികിത്സയ്ക്കായി കൊണ്ടുപോയി. ചോർച്ചയുടെ കാരണം കണ്ടെത്താനും നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താനുമായി അധികൃതർ അന്വേഷണം തുടരുകയാണ്.