< Back
Kuwait

Kuwait
ജി.സി.സി ഉച്ചകോടി: കിരീടാവകാശി സൗദിയിൽ
|9 Dec 2022 10:48 PM IST
ജി.സി.സി-ചൈന ഉച്ചകോടിയിലും അറബ്-ചൈന ഉച്ചകോടിയിലും കിരീടാവകാശി പങ്കെടുക്കും
ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദിയിലെത്തി. ജി.സി.സി-ചൈന ഉച്ചകോടിയിലും അറബ്-ചൈന ഉച്ചകോടിയിലും കിരീടാവകാശി പങ്കെടുക്കും.കിരീടാവകാശിയെ വിമാനത്താവളത്തിൽ ഊഷ്മളമായി വരവേറ്റു .
വൈകീട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. സാമ്പത്തികം, സാംസ്കാരികം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അല്‍ സബ,കുവൈത്ത് അംബാസഡർ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നീവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.