< Back
Kuwait

Kuwait
ഗവർണറുടെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമെന്ന് കല കുവൈത്ത്
|9 Nov 2022 11:35 AM IST
മീഡിയവൺ ചാനലിനെയും കൈരളി ന്യൂസിനെയും ക്ഷണിച്ചു വരുത്തി പ്രതികരിക്കാൻ തയ്യാറാകാതെ ഇറക്കിവിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്നും ഇത്തരം നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരേയുള്ള കടന്നുകയറ്റമാണെന്നും കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താൽപര്യമില്ലാത്ത ഗവർണർ താൻ പറയുന്നത് മാത്രം കേട്ടാൽ മതിയെന്ന ധാർഷ്ട്യമാണ് പ്രകടിപ്പിച്ചത്. കേരളത്തേയും, മലയാളികളേയും തുടർച്ചയായി അപമാനിച്ച് ഫെഡറൽ മൂല്യങ്ങളെ അൽപം പോലും അംഗീകരിക്കാത്ത നിലയിലുള്ള നടപടികളാണ് ഗവർണറിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്നത്. ഗവർണറുടെ നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപെടുത്തുന്നതായി കല കുവൈത്ത് അറിയിച്ചു.