< Back
Kuwait

Kuwait
ഗൾഫ് കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്; ഇറാഖിനെ പ്രശംസിച്ച് കുവൈത്ത്
|7 Jan 2023 10:31 PM IST
ഇറാഖ് പ്രസിഡന്റിന് എക്കാലവും നല്ല ആരോഗ്യവും ഇറാഖിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉജ്വലമായ സംഘാടനത്തിന് ഇറാഖിന് കുവൈത്തിന്റെ പ്രശംസ. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ് അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് എന്നിവർ ഇറാഖ് പ്രസിസന്റ് അബ്ദുലത്തീഫ് ജമാൽ റാഷിദിന് ആശംസ അറിയിച്ചു.
ചാമ്പ്യൻഷിപ്പിനായി ഇറാഖ് നടത്തിയ തയാറടുപ്പുകളെ അമീർ അഭിനന്ദിച്ചു. ഇറാഖ് പ്രസിഡന്റിന് എക്കാലവും നല്ല ആരോഗ്യവും ഇറാഖിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.