< Back
Kuwait

Kuwait
കുവൈത്തിൽ ഇടിയോട് കൂടിയ കനത്ത മഴ
|6 Dec 2022 1:15 PM IST
കുവൈത്തിൽ ഇടിയോട് കൂടിയ കനത്ത മഴ. ഇന്ന് പുലർച്ച അഞ്ചിന് തുടങ്ങിയ മഴ മണിക്കൂറുകൾ നീണ്ടു നിന്നു. അടുത്ത മണിക്കൂറുകളിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന ഹോട്ട്‌ലൈൻ നമ്പരിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിനിടെ ഈ ആഴ്ച കൂടുതൽ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.