< Back
Kuwait

Kuwait
ഹിമാചൽ-ഉത്തരാഖണ്ഡ് പ്രളയം; അനുശോചിച്ച് കുവൈത്ത്
|17 Aug 2023 1:29 AM IST
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങൾക്കും സുരക്ഷയും ക്ഷേമവും കൈവരട്ടെയെന്നും കുവൈത്ത് അമീർ
ഇന്ത്യയിൽ ഹിമാചൽ പ്രദേശിലും,ഉത്തരാഖണ്ഡിലും ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ കുവൈത്ത് അമീർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങൾക്കും സുരക്ഷയും ക്ഷേമവും കൈവരട്ടെയെന്നും കുവൈത്ത് അമീർ സന്ദേശത്തിൽ സുചിപ്പിച്ചു. കുവൈത്ത് കിരീടാവകാശിയും, പ്രധാനമന്ത്രിയും ഇന്ത്യൻ രാഷ്ട്രപതിക്ക് അനുശോചന സന്ദേശം അയച്ചു. ഇന്ത്യയോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.