< Back
Kuwait

Kuwait
നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അവധി പ്രഖ്യാപിച്ചു
|29 Sept 2022 9:11 PM IST
നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഒക്ടോബർ ഒൻപതിന് അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് കഴിഞ്ഞ ദിവസം അവധി സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഒക്ടബോർ ഒൻപതിന് അവധിയായിരിക്കുമെന്ന് അറിയിപ്പിൽ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ ഒക്ടോബർ പത്തിന് പ്രവർത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.