< Back
Kuwait
Hot weather to continue in kuwait
Kuwait

കുവൈത്തിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്

Web Desk
|
28 Jun 2023 11:15 PM IST

മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി

കുവൈത്തില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. ഇടവിട്ടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ചൂട് വര്‍ദ്ധിക്കും.

മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.

Similar Posts