< Back
Kuwait

Kuwait
കുവൈത്തിലെ ഖൈത്താനിലുണ്ടായ തീപിടിത്തത്തിൽ വീടും വാഹനങ്ങളും കത്തിനശിച്ചു
|18 Sept 2023 1:05 AM IST
കുവൈത്തിലെ ഖൈത്താനിലുണ്ടായ തീപിടിത്തത്തിൽ വീടും 10 വാഹനങ്ങളും കത്തി നശിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് തീ പിടിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്ക് കൂടി തീ പടർന്ന് പിടിക്കുകയായിരുന്നു.
തീപിടുത്തത്തില്‍ വീടിന്‍റെ ഒന്നാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് എത്തിയ ഫർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുവൈത്ത് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.