< Back
Kuwait

Kuwait
കുവൈത്തില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
|10 Oct 2023 1:17 AM IST
കുവൈത്തില്‍ നിന്നും പ്രമുഖ ബ്രാന്‍ഡുകളുടെ ലേബല്‍ പതിച്ച ബാഗുകളും വസ്ത്രങ്ങളും ഷൂകളും ആക്സസറികളും പിടികൂടി. സാൽമിയയിലും ജഹ്‌റയിലും വാണിജ്യ, വ്യവസായ വകുപ്പിലെ ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് വ്യാജ ഉല്‍പ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടിയത്.
വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ പത്ത് സ്ഥാപനങ്ങള്‍ മന്ത്രലായം അടച്ചുപൂട്ടി. പിടികൂടിയവരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തു. രാജ്യത്ത് ട്രേഡ് മാര്‍ക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്.
ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.