< Back
Kuwait

Kuwait
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട: 37 പേർ അറസ്റ്റിൽ
|25 April 2024 11:03 AM IST
21 കേസുകളിലായി വിവിധ രാജ്യക്കാരായ 37 പേരെയാണ് ക്രിമിനൽ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടിയത്
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. 21 കേസുകളിലായി വിവിധ രാജ്യക്കാരായ 37 പേരെ ക്രിമിനൽ സുരക്ഷാ സേന പിടികൂടി. ഏകദേശം 43 കിലോഗ്രാം വിവിധ തരം മയക്കുമരുന്ന്, 160,000 സൈക്കോട്രോപിക് ഗുളികകൾ, 15 കിലോഗ്രാം ലിറിക്കാ പൗഡർ, 707 കുപ്പി മദ്യം, ആയുധങ്ങൾ, വെടിമരുന്ന്, ലഹരി വിൽപ്പനയിൽനിന്ന് ലഭിച്ച പണം തുടങ്ങിയവ പ്രതികളിൽനിന്ന് പിടിച്ചെടുത്തു.
