< Back
Kuwait

Kuwait
'വായനയുടെ വിപ്ലവം' സാംസ്കാരിക സെമിനാര്‍ സംഘടിപ്പിച്ച് ഐസിഎഫ്
|18 Dec 2022 11:16 PM IST
അലവി സഖാഫി തെഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു
ഐ.സി.എഫ്. 'വായനയുടെ വിപ്ലവം' സാംസ്കാരിക സെമിനാര്‍ സംഘടിപ്പിച്ചു. പുതിയ ചിന്താഗതികളിലേക്കും ആശയങ്ങളിലേക്കും മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന മഹത്തായൊരു പ്രക്രിയയാകുന്നു വായനയെന്നും ഓരോ വായനയിലൂടെയും പുതിയ മനുഷ്യനായി ജനിക്കുന്നവര്‍ സമൂഹത്തില്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയാണ് ചെയ്യുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

അലവി സഖാഫി തെഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. സുബൈര്‍ മുസ്ലിയാര്‍ യോഗം നിയന്ത്രിച്ചു. അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു.നസീര്‍ വയനാട് സ്വാഗതവും ഷൗക്കത്ത് പാലക്കാട് നന്ദിയും പറഞ്ഞു.