< Back
Kuwait
തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍
Kuwait

തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍

Web Desk
|
27 Oct 2022 12:11 AM IST

കുവൈത്ത് വിസ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണെങ്കിലും കോവിഡിനെ തുടര്‍ന്ന് നിയമം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു

തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31 നുള്ളിൽ കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 മെയ് 1 മുതലാണ് ആറുമാസം കണക്കാക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി.

മെയ് ഒന്നിന് മുമ്പ് കുവൈത്തിൽ നിന്നും പോയ ഷൂണ്‍ വിസക്കാര്‍ക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാക്കുക. വിസ കാലാവധി ഉണ്ടെങ്കിൽ ഒക്ടോബർ 31 നുള്ളിൽ ഇവർക്ക് തിരികെ വരാവുന്നതാണ്. കുവൈത്ത് വിസ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണെങ്കിലും കോവിഡിനെ തുടര്‍ന്ന് നിയമം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു.


Related Tags :
Similar Posts