< Back
Kuwait
അനധികൃത വിസാ വിൽപ്പന; വ്യാജ കമ്പനികളെ   പിടികൂടാൻ അബ്ബാസിയയിൽ പരിശോധന
Kuwait

അനധികൃത വിസാ വിൽപ്പന; വ്യാജ കമ്പനികളെ പിടികൂടാൻ അബ്ബാസിയയിൽ പരിശോധന

Web Desk
|
13 Sept 2022 5:56 PM IST

വ്യാജ കമ്പിനികളുടെ പേരിൽ വിസാ കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് സർക്കാർ . കഴിഞ്ഞ ദിവസം അബ്ബാസിയ മേഖലയിൽ നടന്ന കാമ്പയിനിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഉദ്യോഗസ്ഥരും ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുത്തു.

പരിശോധനയിൽ അനധികൃതമായി പ്രവർത്തിക്കുന്ന 80 ഓളം വ്യാജ സ്ഥാപനങ്ങളെ കുറിച്ച് ഉന്നത അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ആവശ്യത്തിൽ കൂടുതൽ എണ്ണം തൊഴിലാളികൾ രാജ്യത്തില്ലെന്ന് ഉറപ്പുവരുത്താനും ഷാഡോ കമ്പനികളുടെ പേരിൽ വിസ അനുവദിക്കപ്പെടുന്നത് ഒഴിവാക്കാനും നിരവധി നടപടികളാണ് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്.

സംശയിക്കുന്ന സ്ഥാപനങ്ങളുടെ കൂടുതൽ വിവരങ്ങൾ വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് പരിശോധിക്കും. വ്യാജ ഇടപാടുകൾ കണ്ടെത്തിയാൽ കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്ഥാപനങ്ങളുമായി ബന്ധമുള്ള തൊഴിലാളികളുടെ റസിഡൻസ് കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അധികൃതർ അറിയിച്ചു.

മനുഷ്യക്കടത്തും അനധികൃത വിസാ വ്യാപാരവും തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും റിക്രൂട്ട് ചെയ്ത ജോലിക്കാർ സ്ഥാപനത്തിലും വർക്ക് സൈറ്റിലുമായി ഉണ്ടോ എന്ന കാര്യവും പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts