< Back
Kuwait
Kuwait city, Kuwait News

അബ്ബാസിയയില്‍ തെരുവ് നായ ശല്യം രൂക്ഷം

Kuwait

കുവൈത്തിലെ അബ്ബാസിയയില്‍ തെരുവ് നായ ശല്യം രൂക്ഷം

Web Desk
|
20 April 2023 12:23 AM IST

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് നായുടെ കടിയേറ്റത്

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ തെരുവ് നായ ശല്യം രൂക്ഷം. അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് മലയാളി സംഘടനകള്‍. കുവൈത്തിലെ മലയാളികള്‍ ഏറെ താമസിക്കുന്നയിടമാണ് അബ്ബാസിയ.

രാപ്പകല്‍ ഭേദമെന്യെ നായ ശല്യമേറിയതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് വഴിയിലൂടെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്കാണ് നായുടെ കടിയേറ്റത്. അബ്ബാസിയ പാര്‍ക്കിന് സമീപവും ഇന്ത്യന്‍ സ്കൂളിന് പരിസരത്തും ഹസാവി റൗണ്ട് എബൌട്ടിന് സമീപവുമാണ് തെരുവ് നായ ശല്യം രൂക്ഷമായത്.

റോഡുകളില്‍ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൂട്ടം കാല്‍നട യാത്രക്കാരെയും വാഹനങ്ങളുടെ പുറകെ ഓടി യാത്രക്കാരെ ആക്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും തെരുവു നായ്ക്കൾ കൂട്ടം ചേർന്ന് നിൽക്കുന്നത് കാരണം മിക്ക കുടുംബങ്ങളും കുട്ടികളെ പുറത്തേക്ക് വിടുന്നില്ല. തെരുവ് നായ് ശല്യം അധികാരികളുടേയും ഇന്ത്യന്‍ എംബസ്സി അധികൃതരുടേയും ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കത്തിലാണ് മലയാളി സംഘടനകള്‍.

Watch Video Report

Related Tags :
Similar Posts