< Back
Kuwait

Kuwait
കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളുമായി വ്യത്യസ്ത കേസുകളിലായി 20 പേരെ പിടികൂടി
|11 Nov 2023 8:11 PM IST
കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളുമായി വ്യത്യസ്ത കേസുകളിലായി 20 പേരെ പിടികൂടി. 16 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്ന് 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ കണ്ടെത്തു. ലഹരി വസ്തുക്കൾ വിൽപ്പനക്കായി കടത്തികൊണ്ടു വന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
തുടര്‍ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.