< Back
Kuwait
കുവൈത്തിൽ പ്രവേശനവിലക്കുള്ള ഏഴ് വ്യക്തികളടക്കം 29 പേർ അറസ്റ്റിൽ
Kuwait

കുവൈത്തിൽ പ്രവേശനവിലക്കുള്ള ഏഴ് വ്യക്തികളടക്കം 29 പേർ അറസ്റ്റിൽ

Web Desk
|
11 Nov 2024 7:41 AM IST

സുബിയ, മുത്‌ല പ്രദേശങ്ങളിൽ ജഹ്‌റ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ നടത്തിയ അപ്രതീക്ഷിത ഓപ്പറേഷനിൽ, നേരത്തെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കപ്പെട്ട ഏഴ് വ്യക്തികളെ ജഹ്‌റ സുരക്ഷാസേന പിടികൂടി. സുബിയ, മുത്‌ല പ്രദേശങ്ങളിൽ നടന്ന പരിശോധന കാമ്പയിനിടെയാണ് നടപടി. റെസിഡൻസി ലംഘനങ്ങൾ പരിഹരിക്കുന്നതിനും നിയലംഘകരെ പിന്തുടരുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിനുമുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്.

ഓപ്പറേഷനിൽ 29 പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. കുറ്റവാളിയായി സംശയിക്കുന്ന 9 പേർ, കുവൈത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ 7 പേർ, 13 വഴിയോര കച്ചവടക്കാർ, ജ്യുഡിഷറി തിരയുന്ന ആറുപേർ എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ. ഇതുകൂടാതെ 76 വാഹനങ്ങൾ പരിശോധന സംഘം പിടിച്ചെടുത്തു. സുബിയ, ജാബർ പാലം എന്നിവിടങ്ങളിൽ നിന്ന് 70 വാടക വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

.

Related Tags :
Similar Posts