< Back
Kuwait
കുവൈത്തിൽ അർബുദ ബാധിതർക്ക്   ജനറൽ ആശുപത്രിയിൽ ചികത്സ നൽകും
Kuwait

കുവൈത്തിൽ അർബുദ ബാധിതർക്ക് ജനറൽ ആശുപത്രിയിൽ ചികത്സ നൽകും

Web Desk
|
21 Sept 2022 1:22 PM IST

കുവൈത്തിൽ വിദേശത്ത്‌നിന്ന് അർബുദ ചികത്സ കഴിഞ്ഞ് തിരികെ വരുന്ന രോഗികളെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അനുവാദം നൽകി ആരോഗ്യ മന്ത്രാലയം. കാൻസർ രോഗികളെ ഉൾക്കൊള്ളുവാനുള്ള സ്ഥലപരിമിതിയെ തുടർന്നാണ് പുതിയ തീരുമാനം.

രോഗിക്ക് ചികത്സ ആവശ്യമായി വരുന്ന സമയത്ത് കാൻസർ വിദഗ്ധരുടെ സേവനം അഭ്യർത്ഥിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കുവൈത്തിൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി കുവൈത്തിൽ കൂടി വരുന്നതായി അധികൃതർ അറിയിച്ചു.

Similar Posts