< Back
Kuwait
കുവൈത്തിൽ സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു
Kuwait

കുവൈത്തിൽ സ്വകാര്യ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുങ്ങുന്നു

ijas
|
25 May 2022 12:20 AM IST

സ്വകാര്യ മേഖല ഒഴിവുകളിൽ വിദേശികളെ ഒഴിവാക്കി ബിദൂനികളെ നിയമിക്കുന്നത് ജനസംഖ്യാ സന്തുലന ശ്രമങ്ങൾക്കും സഹായകമാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്

കുവൈത്തിൽ സ്വകാര്യതൊഴിൽ മേഖലയിൽ ബിദൂൻ വിഭാഗത്തിന് കൂടുതൽ അവസരങ്ങളൊരുക്കാൻ നീക്കം. ഇതിനായി തയ്‌സീർ എന്ന പേരിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. തയ്‌സീർ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യുന്ന ബിദൂനികൾക്ക് യോഗ്യതക്കനുസരിച്ചുള്ള അവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് പകരം രാജ്യത്തു തന്നെയുള്ള പൗരത്വരഹിതരെ കൂടുതൽ ഉൾപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മാൻപവർ തയ്‌സീർ പ്ലാറ്റ്ഫോം തയാറാക്കിയത്.

പതിറ്റാണ്ടുകളായി കുവൈത്തിൽ ജീവിക്കുന്നവരാണെങ്കിലും കുവൈത്ത് പൗരത്വമില്ലാത്ത വിഭാഗമാണ് ബിദൂനികൾ. ഇവരുടെ പുനരധിവാസം സർക്കാറിന് മുന്നിലുള്ള അജണ്ടയാണ്. സ്വദേശികൾ കഴിഞ്ഞാൽ കുവൈത്ത് ഭരണകൂടം പരിഗണന നൽകുന്നത് ഈ വിഭാഗത്തിനാണ്. സ്വകാര്യ മേഖലയിൽ നല്ല അവസരങ്ങളിൽ പരമാവധി പേർക്ക് ജോലി കണ്ടെത്താൻ കഴിഞ്ഞാൽ പുനരധിവാസ വിഷയത്തിൽ സർക്കാറിന് ആശ്വാസമാകും. സ്വകാര്യ മേഖല ഒഴിവുകളിൽ വിദേശികളെ ഒഴിവാക്കി ബിദൂനികളെ നിയമിക്കുന്നത് ജനസംഖ്യാ സന്തുലന ശ്രമങ്ങൾക്കും സഹായകമാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ഈ അവസരങ്ങൾ ബിദൂനി യുവാക്കൾക്ക് നൽകാൻ അധികൃതർ പദ്ധതിയിടുന്നത്.

In Kuwait, more opportunities are being created for the Bedoon community in the private sector

Similar Posts