< Back
Kuwait
കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരം കടന്നു
Kuwait

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരം കടന്നു

Web Desk
|
5 Jan 2022 9:43 PM IST

20ൽ താഴെ ആയിരുന്ന പ്രതിദിന കേസുകളാണ് പത്തു ദിവസത്തിനിടെ പത്തിരട്ടിയിലേറെ വർധിച്ചത്

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ഒറ്റയടിക്ക് 2246 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകൾ എണ്ണായിരത്തിനു മുകളിലാണ്. കോവിഡ് വാർഡുകളിൽ 40 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ഏഴു പേരുമാണ് ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഒരാളുടെ മരണവും 211 പേരുടെ രോഗമുക്തിയും ഇന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 20ൽ താഴെ ആയിരുന്ന പ്രതിദിന കേസുകളാണ് പത്തു ദിവസത്തിനിടെ പത്തിരട്ടിയിലേറെ വർധിച്ചത്.

കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ആരോഗ്യമന്ത്രലായം പ്രത്യേക പദ്ധതി തയാറാക്കുന്നതായാണ് റിപ്പോർട്ട്. തീവ്ര പരിചരണ വിഭാഗങ്ങളും കോവിഡ് വാർഡുകളും വീണ്ടും പ്രവർത്തന സജ്ജമാക്കുകയും കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. ജീവനക്കാർ മുഴുവൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

In Kuwait, more than 2,000 Covid cases are filed daily

Related Tags :
Similar Posts