< Back
Kuwait

Kuwait
കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വിൽപന ഇനി ബാങ്ക് കാർഡ് വഴി
|7 March 2023 12:27 AM IST
സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം
കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ പത്ത് ദിനാറിന് മുകളിലുള്ള മരുന്ന് വില്‍പ്പനകള്‍ ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍-റായ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍ നിന്നും 10 ദിനാർ മൂല്യത്തിൽ കൂടുതലുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ ഇലക്ട്രോണിക് പേയ്മെന്‍റ് വഴി പണം നല്‍കണം .
കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചത്. നേരത്തെ സ്വകാര്യ ഫാര്‍മസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും ഫാര്‍മസിസ്റ്റ് തസ്തികളിലെ നിയമനവും കുവൈത്തികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു.