< Back
Kuwait
Increase in expatriate workers in Kuwait
Kuwait

കുവൈത്തില്‍ പ്രവാസി തൊഴിലാളികളിൽ വർധന; ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിലെ വിദേശികള്‍

Web Desk
|
19 Sept 2023 10:46 PM IST

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24.3 ലക്ഷമായി വര്‍ധിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്നത് 174 രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍. പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവ്. പ്രാദേശിക തൊഴില്‍ വിപണയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹമായി ഇന്ത്യക്കാര്‍.

രാജ്യത്തെ സെന്‍ട്രല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്‍റ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍ വിപണിയിലെ വിദേശികളുടെ എണ്ണം സംബന്ധിച്ചുള്ള വിശദീകരണമുള്ളത്. കഴിഞ്ഞ ഡിസംബറിലെ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 23.4 ലക്ഷം പ്രവാസി തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24.3 ലക്ഷമായി വര്‍ധിച്ചു. പ്രാദേശിക വിപണിയിലെ ജോലിക്കാരില്‍ 30 ശതമാനവും ഇന്ത്യക്കാരാണ്. ജൂൺ അവസാനത്തോടെ ഇന്ത്യന്‍ ജോലിക്കാരുടെ എണ്ണം 8,69,820 ആയി. ഈജിപ്ത് രണ്ടാം സ്ഥാനത്തും കുവൈത്ത് മുന്നാം സ്ഥാനത്തുമാണ്.

ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍. ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള കുവൈത്തിലെ ജോലിക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളില്‍ 52,000 ജോലിക്കാര്‍ വർധിച്ചതായി പ്രാദേശിക മാധ്യമമായ അൽ-അൻബാ റിപ്പോര്‍ട്ട് ചെയ്തു. ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും കഴിഞ്ഞ ആറു മാസത്തിനിടയില്‍ 34,850 പേര്‍ വര്‍ധിച്ചു.

Similar Posts