< Back
Kuwait
Indecent activity
Kuwait

മസാജ്‍ സെന്ററുകളുടെ മറവിൽ അനാശ്യാസ പ്രവര്‍ത്തനം; പ്രവാസികൾ പിടിയിലായി

Web Desk
|
29 Sept 2023 1:25 AM IST

കുവൈത്തില്‍ മസാജ്‍ സെന്ററുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു.

മഹ്ബൂല, മംഗഫ്, സാൽമിയ, ഹവല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 പ്രവാസികളെ പിടികൂടിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു.

മനുഷ്യക്കടത്തിനും പൊതുമര്യാദകളുടെ ലംഘനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവാസികളെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Similar Posts