< Back
Kuwait

Kuwait
കുവൈത്ത് കെ.കെ.എം.എയുടെ സ്വാതന്ത്ര്യ ദിനാഘോഷം; ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിപുലമായ പരിപാടികൾ
|14 Aug 2023 9:59 PM IST
ആഘോഷ പരിപാടികള്‍ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം കുവൈത്ത് കെ.കെ.എം.എ വിവിധ പരിപാടികളോടെ ആഘോഷിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികള്‍ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യും.
ദേശഭക്തി ഗാനങ്ങൾ, സംഘ നൃത്തം, കോൽക്കളി, സ്ത്രീകൾക്കും പുരുഷന്മാർക്കും സലാഡ് മത്സരം, കുട്ടികളുടെ പ്രച്ഛന്ന വേഷമത്സരം തുടങ്ങിയ മത്സരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.ആഗസ്ത് അഞ്ചിന് ആരംഭിച്ചു 15ന് അവസാനിക്കുന്ന കുട്ടികളുടെ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയുടെ ഫലപ്രഖ്യാപനവും സമ്മാനദനവും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.