< Back
Kuwait

Kuwait
കുവൈത്തിന്റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
|23 Dec 2023 10:31 PM IST
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക
കുവൈത്ത്: കുവൈത്ത് പുതിയ അമീറായി സത്യപ്രതിജഞ ചെയ്ത ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു.
അമീറിന് മികച്ച ആരോഗ്യവും സന്തോഷവും നേർന്ന അംബാസഡർ ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി വ്യക്തമാക്കി.
അമീറിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുമെന്നും, കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി. നേരത്തെ,ഇന്ത്യയിലെ ഭരണനേതൃത്വവും ജനങ്ങളും അമീറിന് ആശംസകൾ അറിയിച്ചിരുന്നു.