< Back
Kuwait

Kuwait
ഇന്ത്യൻ അംബാസഡർ കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|9 Oct 2023 2:04 AM IST
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത ഇരുവരും ചർച്ച ചെയ്തു.
പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് മേധാവി യൂസഫ് അൽ ബൈദാനുമായും ഞായറാഴ്ച അംബാസഡർ കൂടിക്കാഴ്ച നടത്തി. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽ നേട്ടത്തിന് അംബാസഡർ അദ്ദേഹത്തെ അഭിനന്ദിച്ചു.