< Back
Kuwait
76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി
Kuwait

76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി

Web Desk
|
26 Jan 2025 8:34 PM IST

സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിന് പേര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു

കുവൈത്ത് സിറ്റി: 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഇന്ത്യന്‍ പ്രവാസികള്‍ അണിനിരന്നിരുന്നു. ഒമ്പത് മണിക്ക് സ്ഥാനപതി ഡോ. ആദർശ് സ്വൈക രാഷ്രപിതാവിന്‍റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ദേശഭക്തി നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അംബാസിഡര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്‌ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം, ഇന്ത്യ-കുവൈത്ത് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തി. വരും വർഷങ്ങളിൽ ബന്ധത്തിന്റെ ഫലപ്രദമായ ഫലം കാണുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന സ്ഥാനപതി കുവൈത്ത് ജനതക്കും ഭരണാധികാരികള്‍ക്കും നന്ദി പറഞ്ഞു. പ്രവൃത്തി ദിവസമായിരിന്നിട്ടും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിന് പേരാണ് ആവേശപൂര്‍വ്വം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തത്. ദേശഭക്തി ഗാനാലാപനവും, വിവിധ സ്കൂള്‍ വിദ്യാര്‍ഥികളും, ഡാന്‍സ് സ്കൂളുകളും അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മിഴിവേകി.

Related Tags :
Similar Posts